സമഗ്രശിക്ഷ കേരളം ഇരിക്കൂർ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആയി ഡിസംബർ 27, 28 തീയതികളിൽ ദ്വിദിന സഹവാസ ക്യാമ്പ് "വർണ്ണ ശലഭങ്ങൾ" ഫാത്തിമ യു.പി സ്കൂൾ കുടിയാന്മല വെച്ച് നടത്തപ്പെടുന്നു വാർഡ് മെമ്പർ ശ്രീമതി ശൈലജ ജോയുടെ അധ്യക്ഷതയിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രെസിഡൻറ് ബഹു: അഡ്വക്കേറ്റ് ജോസഫ് ഐസക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യും ചടങ്ങിൽ അതിജീവനത്തി ലൂടെ തന്റെ പരിമിതികളെ കഴിവുകൾ ആക്കിമാറ്റിയ ശ്രീമതി ഷിജി ജോസിനെ ഇരിക്കൂർ ഡയറ്റ് ഫാക്വൽറ്റി ശ്രീ എസ്.കെ ജയദേവൻ ആദരിക്കുന്നു. ചടങ്ങിന്റെ കൊടിയേറ്റ് ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ലിസ മാത്യു പി നിർവഹിക്കും. കുട്ടികളുടെ സർഗ്ഗശേഷി യെയും കഴിവുകളെയും ഉണർത്തുന്ന പ്രവർത്തനങ്ങൾ നാലു കോർണർ മുകളിലായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇരുപത്തിയെട്ടാം തീയതി നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സംസ്ഥാനതലത്തിൽ തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളും അതോടൊപ്പം സമ്മാനങ്ങളും വിതരണം ചെയ്യും. ക്യാമ്പ് 28 ന് സമാപിക്കും...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ